പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 19ന് ഈജിപ്ത് സന്ദർശിക്കും

ന്യൂ ഡൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സെപ്റ്റംബർ 19ന് ഈജിപ്ത് സന്ദർശിക്കും. ഔദ്യോഗിക സന്ദർശനത്തിന് എത്തുന്ന മന്ത്രി 19, 20 തീയതികളിൽ ഈജിപ്തിൽ ഉണ്ടാകും. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള പ്രതിരോധ സഹകരണവും സൗഹൃദവും ഏകീകരിക്കുകയാണ് യാത്രയുടെ ലക്ഷ്യം എന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാജ്നാഥ് സിങ് ഈജിപ്ത് പ്രതിരോധ മന്ത്രി ജനറൽ മുഹമ്മദ് സാക്കിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു. ഇരുമന്ത്രിമാരും ഉഭയകക്ഷി പ്രതിരോധ ബന്ധം അവലോകനം ചെയ്യും. ഇരു രാജ്യങ്ങളിലെയും പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിന് ധാരണാപത്രം ഒപ്പുവെക്കുമെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

ഈജിപ്ത്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ-സിസിയെയും രാജ്‌നാഥ് സിങ് സന്ദർശിക്കും.

Tags:    
News Summary - Rajnath Singh to visit Egypt on September 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.