ന്യൂഡൽഹി: കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്രസർക്കാർ തീരുമാന ത്തെ എതിർത്ത പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസിെൻറ രാജ്യസഭ ചീഫ് വിപ്പ് രാ ജിവെച്ചു. അസമിൽനിന്നുള്ള രാജ്യസഭാംഗമായ ഭുവനേശ്വർ കലിതയാണ് രാജി സമർപ്പിച്ചത്. ‘കശ്മീർ വിഷയത്തിൽ വിപ്പ് പുറപ്പെടുവിക്കാൻ കോൺഗ്രസ് എന്നോട് ആവശ്യപ്പെട്ടു.
എന്നാൽ, രാജ്യത്തിെൻറ പൊതുതാൽപര്യത്തിനെതിരാണ് വിപ്പ് എന്നതാണ് സത്യം. ആത്മഹത്യാപരമായ നിലപാടാണ് ഈ വിഷയത്തിൽ കോൺഗ്രസിേൻറത്. അതിെൻറ ഭാഗമാകാൻ ഞാനില്ല. ഈ വിപ്പ് നൽകാൻ താൽപര്യമില്ലാത്തതിനാലാണ് രാജിവെക്കുന്നത്. കോൺഗ്രസ് നേതാക്കൾ പാർട്ടിയെ തകർക്കുകയാണെന്നും കലിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.