രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് രാജിവെച്ചു
text_fieldsന്യൂഡൽഹി: കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്രസർക്കാർ തീരുമാന ത്തെ എതിർത്ത പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസിെൻറ രാജ്യസഭ ചീഫ് വിപ്പ് രാ ജിവെച്ചു. അസമിൽനിന്നുള്ള രാജ്യസഭാംഗമായ ഭുവനേശ്വർ കലിതയാണ് രാജി സമർപ്പിച്ചത്. ‘കശ്മീർ വിഷയത്തിൽ വിപ്പ് പുറപ്പെടുവിക്കാൻ കോൺഗ്രസ് എന്നോട് ആവശ്യപ്പെട്ടു.
എന്നാൽ, രാജ്യത്തിെൻറ പൊതുതാൽപര്യത്തിനെതിരാണ് വിപ്പ് എന്നതാണ് സത്യം. ആത്മഹത്യാപരമായ നിലപാടാണ് ഈ വിഷയത്തിൽ കോൺഗ്രസിേൻറത്. അതിെൻറ ഭാഗമാകാൻ ഞാനില്ല. ഈ വിപ്പ് നൽകാൻ താൽപര്യമില്ലാത്തതിനാലാണ് രാജിവെക്കുന്നത്. കോൺഗ്രസ് നേതാക്കൾ പാർട്ടിയെ തകർക്കുകയാണെന്നും കലിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.