രാജ്യസഭ തെരഞ്ഞെടുപ്പ്​: ബി.എസ്​.പി എം.എൽ.എയുടെ വോട്ട്​ ബി.ജെ.പിക്ക്​

ലഖ്​നോ: രാജ്യസഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഒരു സീറ്റ്​ ലക്ഷ്യമിട്ടിറങ്ങിയ മായാവതിക്ക്​ തിരിച്ചടി. ഉത്തർപ്രദേശ്​ രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.എസ്​.പി അംഗം ബി.ജെ.പിക്ക്​ വോട്ട്​ ചെയ്​തതോടെയാണ്​ മായാവതിക്ക്​ തിരിച്ചടി നേരിട്ടത്​. ബി.എസ്​.പി അംഗമായ അനിൽ സിങ്ങാണ്​​ താൻ ബി.ജെ.പിക്ക്​ വോട്ട്​ ചെയ്​തതെന്ന്​ അറിയിച്ചത്​. യോഗി ആദിത്യനാഥി​ൊപ്പമാണ്​ താനെന്നും അനിൽ അറിയിച്ചു.

10 രാജ്യസഭ സീറ്റുകളിലേക്കാണ്​ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ബി.എസ്​.പിയും എസ്​.പിയും ഒരുമിച്ചാണ്​ തെരഞ്ഞെടുപ്പിനെ നേരിടുന്നത്​. 37 ​എം.എൽ.എമാരു​ടെ പിന്തുണയാണ്​ രാജ്യസഭ സീറ്റ്​ വിജയിക്കുന്നതിന്​ ആവശ്യം. എട്ട്​ രാജ്യസഭ സീറ്റുകൾ വിജയിക്കാനുള്ള എം.എൽ.എമാരുടെ പിന്തുണ ബി.ജെ.പിക്കുണ്ട്​. 47 എം.എൽ.എമാരുടെ പിന്തുണയുള്ള സമാജ്​വാദി പാർട്ടിക്കും ഒരു രാജ്യസഭ എം.പിയെ വിജയിപ്പിക്കാൻ സാധിക്കും. സമാജ്​വാദി പാർട്ടിയുമായി ചേർന്ന്​ ഒരു രാജ്യസഭ എം.പിയെ നേടാനുള്ള ശ്രമമാണ്​ ബി.എസ്​.പി നടത്തുന്നത്​. 

ഖൊരക്​പൂരിലും ഫൂൽപൂരിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി.എസ്​.പി-എസ്​.പി സഖ്യം ബി.ജെ.പിയെ തോൽപ്പിച്ചിരുന്നു. ഇതേ തന്ത്രമാണ്​  രാജ്യസഭ തെരഞ്ഞെടുപ്പിലും ഇരുപാർട്ടികളുമ പയറ്റുന്നത്​.

Tags:    
News Summary - Rajya Sabha Election: Mayawati's Party Man Cross-Votes For BJP, Says "I Am With Maharaj ji (Yogi Adityanath)"-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.