ന്യൂഡൽഹി: രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഫെബ്രുവരി 27ന് രാവിലെ ഒമ്പത് മണിമുതൽ നാലുമണിവരെ നടക്കും. ഫെബ്രുവരി 15ആണ് നാമപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
13 സംസ്ഥാനങ്ങളിലെ 50 രാജ്യസഭ അംഗങ്ങളുടെ കാലാവധി ഏപ്രിൽ 2ന് അവസാനിക്കും. അവശേഷിക്കുന്ന ആറ് അംഗങ്ങളുടെ കാലാവധി ഏപ്രിൽ മൂന്നിനും കഴിയും. രണ്ടുസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ആറ് അംഗങ്ങൾ.
ഉത്തർപ്രദേശ്(10), മഹാരാഷ്ട്ര(6), ബിഹാർ(6), വെസ്റ്റ് ബംഗാൾ(5), മധ്യപ്രദേശ്(5), ഗുജറാത്ത്(4), കർണാടക(4), ആന്ധ്രപ്രദേശ്(3), തെലങ്കാന(3), രാജസ്ഥാൻ(3), ഒഡിഷ(3), ഉത്തരാഖണ്ഡ്(1), ഛത്തീസ്ഗഢ്(1), ഹരിയാന(1), ഹിമാചൽ പ്രദേശ്(1) എന്നീ സംസ്ഥാനങ്ങളിലെ ഒഴിവു വരുന്ന രാജ്യസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.