ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന രാജ്യസഭയിൽ കീറിയെറിഞ്ഞ സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് എം.പിക്ക് സസ്പെൻഷൻ. രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവാണ് തൃണമൂൽ കോൺഗ്രസ് എം.പി ശാന്തനു സെന്നിനെ സസ്പെൻഡ് ചെയ്തത്. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്പെൻഷൻ.
കേന്ദ്രസർക്കാർ സസ്പെൻഷൻ നോട്ടീസിനുള്ള നീക്കം നടത്തുന്നതിനിടെയാണ് രാജ്യസഭ ചെയർമാന്‍റെ നടപടി. രാജ്യസഭ തുടങ്ങിയപ്പോൾ തന്നെ വെങ്കയ്യ നായിഡു സെന്നിന്‍റെ സസ്പെൻഷൻ പ്രഖ്യാപിച്ചു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാൻ പ്രസ്താവന നടത്തുേമ്പാൾ രാജ്യസഭയിൽ ബഹളമുണ്ടാവുകയും സഭ നിർത്തിവെക്കുകയും ചെയ്തു.
പെഗസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഐ.ടി മന്ത്രി കഴിഞ്ഞ ദിവസം രാജ്യസഭയിൽ പ്രസ്താവന നടത്തിയിരുന്നു. ഇതിനിടെയാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.