ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ആറു രാജ്യസഭ ഒഴിവുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. ഈ മാസം 24ന് വോട്ടെടുപ്പ് നടക്കാനിരിക്കേ, ഗുജറാത്തിൽനിന്ന് വീണ്ടും രാജ്യസഭയിലെത്താൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ തിങ്കളാഴ്ച പത്രിക സമർപ്പിച്ചു.
പശ്ചിമ ബംഗാളിലെ ഏഴ് സീറ്റിലേക്കാണ് വോട്ടെടുപ്പ്. നിലവിൽ എം.പിമാരായ ഡെറിക് ഒബ്രിയൻ, സുഖേന്ദു ശേഖർ റേ, ദോല സെൻ എന്നിവർ തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിലുണ്ട്. അതേസമയം, കോൺഗ്രസ് വിട്ട് തൃണമൂലിൽ എത്തിയ സുസ്മിത ദേവിന് വീണ്ടും ടിക്കറ്റ് നൽകിയിട്ടില്ല.
2011 മുതൽ രാജ്യസഭാംഗമായ ഡെറിക് ഒബ്രിയൻ നിലവിൽ തൃണമൂൽ കോൺഗ്രസിന്റെ സഭാ നേതാവാണ്. ഡെപ്യൂട്ടി ചീഫ് വിപ്പാണ് സുഖേന്ദു ശേഖർ റേ. ബംഗ്ല സംസ്കൃതി മഞ്ചിന്റെ അധ്യക്ഷൻ സമിറുൽ ഇസ്ലാം, തൃണമൂൽ കോൺഗ്രസ് അലിപുർദ്വാർ ജില്ല പ്രസിഡന്റ് പ്രകാശ് ചിക് ബറെയ്ക്, വിവരാവകാശ പ്രവർത്തകനും പാർട്ടി വക്താവുമായ സാകേത് ഗോഖലെ എന്നിവരാണ് പുതുമുഖങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.