ന്യൂഡൽഹി: സി.ബി.െഎയിൽ വീണ്ടും അപ്രതീക്ഷിത സർക്കാർ നീക്കം. പരമോന്നത ഏജൻസിയിലെ സമീപകാല വിവാദങ്ങളുടെ പ്രധാന ക േന്ദ്രമായ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയേയും മറ്റു മൂന്ന് ഉന്നത ഉദ്യോഗസ്ഥരെയും സ്ഥാനത്തുനിന്ന് നീക ്കി. സി.ബി.െഎയിൽ ഇവരുടെ കാലാവധി വെട്ടിക്കുറച്ചുകൊണ്ട് േപഴ്സനൽ മന്ത്രാലയം വ്യാഴാഴ്ച ഉത്തരവിറക്കി.
ബ്യൂറോ ഒാഫ് സിവിൽ ഏവിയേഷനിലേക്കായിരിക്കും അസ്താനയുടെ മാറ്റമെന്നാണ് പ്രാഥമിക വിവരം. സ്ഥാനം തെറിച്ച മറ്റു ഉദ്യോഗസ്ഥരായ ജോയൻറ് ഡയറക്ടർ എ.കെ. ശർമയെ സി.ആർ.പി.എഫിൽ എ.ഡി.ജി ആയും ഡി.െഎ.ജി എം.കെ. സിൻഹയെ ബ്യൂറോ ഒാഫ് പൊലീസ് റിസർച് ആൻഡ് െഡവലപ്മെൻറിലേക്കും മാറ്റും.
എസ്.പിയായ ജയന്ത് നയ്കനവാരെക്കും മാറ്റമുണ്ട്. വ്യാഴാഴ്ച നടന്ന ചീഫ് വിജിലൻസ് കമീഷൻ (സി.വി.സി) യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിൽ നിർബന്ധിത അവധിയിലാണ് അസ്താന. കേന്ദ്ര സർക്കാറിലെ അടുപ്പക്കാരനെന്നും ഇദ്ദേഹത്തിനെതിരെ ആരോപണമുയർന്നിട്ടുണ്ട്.
സി.ബി.െഎ മേധാവി സ്ഥാനത്തുനിന്ന് സർക്കാർ നീക്കിയ അലോക് വർമയുമായുള്ള അസ്താനയുടെ ഉടക്കിനെ തുടർന്നാണ് ഏജൻസിയിൽ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.