ന്യൂഡൽഹി: വിവാദ കാർഷിക ബില്ലിനെതിരെ നടക്കുന്ന സമരം11ാം മാസത്തിലേക്കു കടന്നുവെന്നും ഇതിനിടെ 750 കർഷകർ മരിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെൻറിൽ ദുഖം പ്രകടിപ്പിക്കണമെന്നും കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു.
ബി.ജെ.പി ഭരികുന്ന കേന്ദ്ര സർക്കാർ ഉറപ്പു നൽകുന്ന താങ്ങുവില വെറും പേപ്പറിൽ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിളകൾക്ക് താങ്ങുവില നടപ്പിൽ വരുത്തുന്നതാണ് കർഷകർക്ക് കാണേണ്ടതെന്നും ടികായത്ത് പറഞ്ഞു. ഇന്ത്യ ടുഡെ സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.
കർഷക സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ചടങ്ങിൽ സംസാരിച്ച ബി.ജെ.പി എം.പി രാജേന്ദ്ര അഗർവാൾ പറഞ്ഞു. മോദി പാർലമെൻറിൽ എപ്പോഴും കർഷകരെ കുറിച്ച് സംസാരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.