രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് നിതീഷ് കുമാറിന് ​ക്ഷണം

പട്ന: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ക്ഷണം. ക്ഷേത്ര ട്രസ്റ്റി കാമേശ്വർ ചൗപാലാണ് ചടങ്ങിലേക്ക് നിതീഷ് കുമാറിനെ ക്ഷണിച്ച വിവരം അറിയിച്ചത്. ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തതിൽ ചില നേതാക്കൾ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ ദിവസം നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. ക്ഷണക്കത്ത് അദ്ദേഹത്തിന് കൈമാറി. നിതീഷ് കുമാർ വരുമോ ഇല്ലയോയെന്നതിൽ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ദിവസം അദ്ദേഹത്തെ കാണാൻ അനുമതി തേടിയിരുന്നു. തുടർന്ന് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബിഹാർ മുഖ്യമന്ത്രിയെ ​നേരിട്ട് കാണുകയും രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ ക്ഷണക്കത്ത് കൈമാറുകയും ചെയ്തുവെന്ന് കാമേശ്വർ ചൗപാൽ പറഞ്ഞു.

സുരക്ഷാപ്രശ്നം കാരണം കുറച്ച് ആളുകളെ മാത്രമേ ചടങ്ങിന് ക്ഷണിക്കുന്നുള്ളുവെന്ന് രാമക്ഷേത്ര ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാന മുഖ്യമന്ത്രിമാരേയും ഗവർണർമാരേയും ചടങ്ങിന് ക്ഷണിച്ചിട്ടില്ല. എന്നാൽ, രാജ്യത്തെ പ്രധാനരാഷ്ട്രീയപാർട്ടി നേതാക്കളെ ചടങ്ങിന് ക്ഷണിച്ചിരുന്നു.

ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങ് നടക്കുന്നത്. പൊതുജനങ്ങൾ ചടങ്ങിനെത്തരുതെന്ന് രാമക്ഷേത്ര ട്രസ്റ്റ് അഭ്യർഥിച്ചിരുന്നു. ജനങ്ങൾ ​അയോധ്യയിലേക്ക് വരുന്നതിന് പകരം വീടുകളിൽ ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. പ്രതിഷ്ഠാദിനം ദീപാവലി പോലെ ആഘോഷിക്കണമെന്നായിരുന്നു മോദിയുടെ ആഹ്വാനം.

Tags:    
News Summary - Ram Mandir consecration ceremony: Temple trust invites Bihar CM Nitish Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.