ന്യൂഡൽഹി: രാംനാഥ് കോവിന്ദിെൻറ സത്യപ്രതിജ്ഞാചടങ്ങ് പതിവു ചിട്ടവട്ടങ്ങളോടെയായിരുന്നു. രാവിെല മിലിറ്ററി സെക്രട്ടറി രാഷ്ട്രപതിഭവനിലേക്ക് ആനയിച്ച നിയുക്ത രാഷ്ട്രപതിെയയും ഭാര്യ സവിതെയയും സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖർജി വരവേറ്റു. അൽപസമയത്തിനുശേഷം ഇരുവരും കാറിൽ പാർലമെൻറ് മന്ദിരത്തിലേക്ക് നീങ്ങിയേപ്പാൾ അശ്വാരൂഢസേന അകമ്പടിയായി. മൂന്നു സേനാവിഭാഗങ്ങളിൽ നിന്നുള്ള 1000 പേർ ചേർന്ന് ആദരവിെൻറ ‘ഹസാർ സലാം’ നൽകി.
പാർലമെൻറ് മന്ദിരത്തിൽ ഉപരാഷ്ട്രപതി, ലോക്സഭ സ്പീക്കർ, ചീഫ് ജസ്റ്റിസ് എന്നിവർ ചേർന്ന് രണ്ടുപേരെയും സ്വീകരിച്ചു. നിയുക്ത രാഷ്ട്രപതിക്ക് ആദ്യത്തെയും സ്ഥാനമൊഴിയുന്ന രാഷ്ട്രപതിക്ക് അവസാനത്തെയും പ്രസിഡൻഷ്യൽ സല്യൂട്ട്. തുടർന്ന് സെൻട്രൽ ഹാളിലേക്ക്. സത്യപ്രതിജ്ഞചടങ്ങുകൾക്ക് തുടക്കമിട്ട് ദേശീയഗാനം.
അഞ്ചുപേരുള്ള വേദിയിൽ രാഷ്ട്രപതിയും നിയുക്ത രാഷ്ട്രപതിയും അടുത്തടുത്ത സീറ്റിൽ ഇരുന്നു. ഇരുപുറവുമായി ഉപരാഷ്ട്രപതി, ലോക്സഭ സപീക്കർ, ചീഫ് ജസ്റ്റിസ് എന്നിവർ. പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞക്ക് ആഭ്യന്തരസെക്രട്ടറി രാജീവ് മഹർഷി നിലവിലെ രാഷ്ട്രപതിയുടെ അനുമതി തേടിയതോടെ നടപടിക്രമങ്ങളിലേക്ക് കടന്നു. 12.08ന് ചീഫ് ജസ്റ്റിസ് ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി രജിസ്റ്ററിൽ ഒപ്പുവെച്ചതോടെ രാംനാഥ് കോവിന്ദിന് പ്രണബ് മുഖർജി തെൻറ സീറ്റ് ഒഴിഞ്ഞുകൊടുത്തു. പ്രണബും കോവിന്ദും ഇരിപ്പിടം മാറിയ വേളയിൽ, അധികാരമാറ്റം വിളംബരം ചെയ്ത് പുറത്ത് 21 കതിനകളുടെ മുഴക്കം.
പുതിയ രാഷ്ട്രപതി സദസ്സിനെ അഭിസംബോധന ചെയ്തേതാടെ സെൻട്രൽ ഹാളിലെ നടപടികൾക്ക് പരിസമാപ്തിയായി ദേശീയഗാനം. സദസ്സിലെ നേതൃപ്രമുഖരെ വണങ്ങി പുതിയ രാഷ്ട്രപതിയും സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതിയും രാഷ്ട്രപതിഭവനിലേക്ക്.
മഴ ആഘോഷപ്പൊലിമ കുറച്ചെങ്കിലും കീഴവഴക്കമനുസരിച്ച്, കുതിരകളെ പൂട്ടിയ തുറന്ന രഥത്തിലാണ് രാഷ്്ട്രപതിഭവൻ അങ്കണത്തിൽ പുതിയ രാഷ്ട്രപതിയെ ആനയിച്ചത്. മൂന്ന് സേനാവിഭാഗങ്ങളുടെയും ഗാർഡ് ഒാഫ് ഒാണർ അദ്ദേഹം പരിശോധിച്ചു. രാഷ്ട്രപതിഭവനെയും മുതിർന്ന ജീവനക്കാരെയും പ്രണബ് മുഖർജി പുതിയ രാഷ്ട്രപതിക്ക് പരിചയപ്പെടുത്തി. വിരുന്നിനുശേഷം പടിയിറക്കം. രാഷ്ട്രപതിഭവനിലെ അംഗരക്ഷകരും സേനാവിഭാഗങ്ങളും പ്രണബ് മുഖർജിക്ക് യാത്രാമംഗളമോതി. സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതിയെ പുതിയ രാഷ്ട്രപതി ഭാര്യാസമേതം രാജാജി മാർഗിലെ 10ാം നമ്പർ ബംഗ്ലാവിലേക്ക് യാത്രയാക്കി. ഇരുവരും ആ യാത്രയിൽ പ്രണബിന് അകമ്പടിയായി. പിന്നെ, പുതിയ രാഷ്ട്രപതി തിരിച്ച് റെയ്സിന ഹിൽസിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.