ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിര്‍മാണം ഉടന്‍ തുടങ്ങുമെന്നും അടുത്ത ദീപാവലിക്ക് രാമക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്ന് കൊടുക്കുമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. പറ്റ്നയില്‍ വിരാട് ഹിന്ദുസ്താന്‍ സംഘം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ആഴ്ച നമ്മള്‍ ദീപാവലി ആഘോഷിക്കുകയാണ്. അടുത്ത വര്‍ഷം ദീപാവലിക്ക് വിശ്വാസികളെ സ്വീകരിക്കാന്‍ അയോധ്യയിലെ ക്ഷേത്രം തയാറാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ബീഹാറില്‍ രാമക്ഷേത്രം പണിയാന്‍ വിരാട് ഹിന്ദുസ്ഥാന്‍ സംഘം നേതൃത്വം നല്‍കണം. സംസ്ഥാനത്തെ ചരിത്രപ്രധാനമായ മേഖലകളില്‍ ഇത്തരത്തിലുള്ള ക്ഷേത്രങ്ങള്‍ പണിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.