ലഖ്നോ: അയോധ്യ രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. കോളജ് വിദ്യാർഥിയും രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരിയുമായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. വീട്ടിൽ കൊണ്ടുചെന്നാക്കാമെന്ന് പറഞ്ഞ് വനാഷ് ചൗധരിയെന്നയാളും സുഹൃത്തുകളും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് കേസിലെ പരാതിക്കാരി പറയുന്നത്.
ആഗസ്റ്റ് 16ാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഒരു ഗസ്റ്റ്ഹൗസിലേക്കാണ് അയാൾ തന്നെ ആദ്യം കൊണ്ട് പോയത്. അവിടെ ഇയാളുടെ രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. അവിടെ വെച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. പിന്നീട് വാഷ് ചൗധരിയുടെ മൂന്ന് സുഹൃത്തുക്കൾ കൂടിയെത്തി ബലാത്സംഗം ചെയ്തു.
പിന്നീട് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പൊലീസ് മുമ്പാകെ പരാതി നൽകിയില്ല. എന്നാൽ, ആഗസ്റ്റ് 25ാം തീയതി വാനഷ് തന്നെ വീണ്ടും ബലാത്സംഗത്തിന് ഇരയാക്കാൻ ശ്രമിച്ചു. ഇയാൾക്കൊപ്പം ഉദിത് കുമാർ, സാത്രാം ചൗധരി എന്നീ രണ്ട് പേർ കൂടിയുണ്ടായിരുന്നു. കാറിൽ വെച്ചായിരുന്നു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. എന്നാൽ, കാർ ഡിവൈഡറിൽ ഇടിച്ചതോടെ താൻ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി.
ആഗസ്റ്റ് 26ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും കേസെടുക്കാൻ അവർ തയാറായില്ലെന്നും പെൺകുട്ടി ആരോപിച്ചു. സെപ്റ്റംബർ രണ്ടാം തീയതി പെൺകുട്ടിയുടെ പരാതിപ്രകാരം കേസെടുക്കുകയും പ്രതികളായ എട്ട് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് അയോധ്യ കാന്റ് പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ ഇൻ ചാർജ് അമരേന്ദ്ര സിങ് പറഞ്ഞു. പെൺകുട്ടിക്ക് കേസിലെ പ്രതിയെ നാല് വർഷമായി അറിയാമായിരുന്നുവെന്നും സിങ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.