ബംഗളൂരു: ബീഫ് കഴിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ച ചരിത്രകാരൻ രാമചന്ദ്ര ഗുഹക്കെതിരെ സമൂഹമാധ്യമങ്ങളിലൂ ടെയും ഫോണിലൂടെയും ഭീഷണിസന്ദേശം. തുടർന്ന് ബംഗളൂരു ഹലാസൂരിൽ ബ്രണ്ടൻ റോഡിലുള്ള അദ്ദേഹത്തിെൻറ വീടിന് പ ൊലീസ് കാവൽ ഏർപ്പെടുത്തി.
ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ഡൽഹി സ്വദേശിയായ സഞ്ജയ് എന്നയാളുടെ ഫോൺ നമ്പറും ഗുഹ ട്വീറ്റ് ചെയ്തു. ഇയാൾ തെൻറ ഭാര്യയെയും ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഗോവ തലസ്ഥാനമായ പനാജിയിലെ ഒരു ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് ബീഫ് കഴിക്കുന്ന ചിത്രം ഗുഹ പോസ്റ്റ് ചെയ്തത്. ‘‘പനാജിയിൽ വെച്ച് -ഇത് ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനമായതിനാൽ- ആഘോഷമായി ബീഫ് കഴിക്കാൻ തീരുമാനിച്ചു’’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
എന്നാൽ, ചിത്രത്തിനെതിരെ വലതുപക്ഷ ഗ്രൂപ്പുകൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഞായറാഴ്ച അദ്ദേഹം ചിത്രം പിൻവലിച്ചു. അനുചിതമായെന്ന് തോന്നിയതിനാലാണ് ചിത്രം പിൻവലിച്ചതെന്ന് വിശദീകരിച്ച അദ്ദേഹം, ബീഫ് വിഷയത്തിൽ ബി.ജെ.പിയുടെ ശുദ്ധകാപട്യം വീണ്ടും ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നതായും സ്വന്തം തിരഞ്ഞെടുപ്പനുസരിച്ച് മനുഷ്യർക്ക് തിന്നാനും ഉടുക്കാനും സ്നേഹിക്കാനുമുള്ള അവകാശമുണ്ടെന്ന വിശ്വാസം വീണ്ടും പ്രഖ്യാപിക്കുന്നതായും പറഞ്ഞു.
ഗുഹയുടെ വീടിനു പുറത്ത് രണ്ട് പൊലീസുകാരെ നിയമിച്ചതായി ഹലാസൂർ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.