ശ്രീനഗർ: രാംബാഗ് ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെട്ടതിനെ തുടർന്ന് ശ്രീനഗർ നഗരത്തിലെ മിക്ക കടകളും വ്യാപാര സ്ഥാപനങ്ങളും തുടർച്ചയായ രണ്ടാം ദിവസവും അടഞ്ഞുകിടന്നു. നഗരത്തിെല പല ഭാഗത്തും മൊബൈൽ ഇൻറർനെറ്റ് വിേച്ഛദിച്ചിരിക്കുകയാണ്.
നൗഹട്ട, ഗോജ്വാര, ഖൻയാർ, സഫകടൽ, നവകടൽ, രജൗരി കടൽ, എം.ആർ ഗഞ്ച് തുടങ്ങിയ ഉൾപ്രദേശങ്ങളാണ് പ്രധാനമായും അടഞ്ഞുകിടക്കുന്നത്. അതേസമയം, ഗതാഗതം പതിവുപോലെ നടന്നു. ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) കമാൻഡർ മെഹ്റാൻ യാസീൻ ഷല്ല, മൻസൂർ അഹമ്മദ് മിർ, അറഫാത്ത് ശൈഖ് എന്നിവരാണ് ബുധനാഴ്ച രാംബാഗ് മേഖലയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. അതേസമയം, ലശ്കറെ ത്വയ്യിബയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ടി.ആർ.എഫുമായി ബന്ധമുള്ളവരാണ് മൻസൂർ അഹമ്മദ് മിറും അറഫാത്ത് ശൈഖുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.