പാക്​ അധീന കശ്​മീർ ഇന്ത്യക്ക്​ കൈമാറണമെന്ന്​ രാമദാസ്​ അത്തേവാല

ന്യൂഡൽഹി: പാക്​ അധീന കശ്​മീർ പാകിസ്​താൻ ഇന്ത്യക്ക്​ കൈമാറാൻ തയാറാവണമെന്ന്​ കേന്ദ്രമന്ത്രി രാമദാസ്​ അത്തേവാ ല. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിൽ പാക്​ അധീന കശ്​മീർ കൈമാറുന്നതാണ്​ നല്ലത്​. ഇംറാൻ ഖാൻ പാകിസ്​താൻെറ താൽപര്യം മുൻ നിർത്തി പാക്​ അധീന കശ്​മീർ ഇന്ത്യക്ക്​ കൈമാറുമെന്നാണ്​ പ്രതീക്ഷയെന്ന്​ ​അദ്ദേഹം പറഞ്ഞു.

പാക്​ അധീന കശ്​മീരിലെ ജനങ്ങൾക്ക്​ പാകിസ്​താ​നോടൊപ്പം നിൽക്കാൻ താൽപര്യമില്ല. അവർക്ക്​ ഇന്ത്യയിൽ ചേരാനാണ്​ താൽപര്യം. കഴിഞ്ഞ 70 വർഷമായി കശ്​മീരിൻെറ മൂന്നിലൊരു ഭാഗം പാകിസ്​താൻ പിടിച്ച് വെച്ചിരിക്കുകയാണ്​. ഇത്​ ഗൗരവമുള്ള കാര്യമാണെന്നും അത്തേവാല ചൂണ്ടിക്കാട്ടി.

നേരത്തെ ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിങ്​ പാക്​ അധീന കശ്​മീരിനെ ഇന്ത്യയുമായി കൂട്ടിചേർക്കുന്നതിനായുള്ള ശ്രമങ്ങൾ വേണമെന്ന്​ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Ramdas Athawale on Pok-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.