ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് പ്രസ്താവനയുമായി യോഗ ഗുരു ബാബ രാംദേവ്. താൻ വാക്സിനെടുക്കില്ലെന്നും യോഗയുടേയും ആയുർവേദത്തിേന്റയും ഇരട്ടസംരക്ഷണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മൂലമുണ്ടാകുന്ന മരണങ്ങൾ അലോപ്പതി പൂർണമായും ഫലപ്രദമല്ലെന്ന് തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പതിറ്റാണ്ടുകളായി ഞാൻ ആയുർവേദയും യോഗയും പരിശീലിക്കുന്നുണ്ട്. എനിക്ക് വാക്സിൻ എടുക്കണമെന്ന് ആഗ്രഹമില്ല. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് പ്രാചീനമായ ചികിത്സാ രീതികളുണ്ട്. ആയുർവേദത്തിന് ആഗോളതലത്തിൽ അംഗീകാരം ലഭിക്കുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പ്രാചീന ചികിത്സരീതിയെ മോശമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. നേരത്തെ അലോപതിക്കെതിരായ രാംദേവിന്‍റെ പ്രസ്താവനക്കെിരെ ഐ.എം.എ രംഗത്തെത്തിയിരുന്നു. 1000 കോടിയുടെ മാനനഷ്ട കേസും ഐ.എം.എ ബാബ രാംദേവിനെതിരെ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.