ഗുജറാത്ത്: ഏത് നേതാവിനാണ് പാര്‍ട്ടിയില്‍ അവസരം കിട്ടാത്തതെന്ന ചോദ്യവുമായി രമേശ് ചെന്നിത്തല. വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്ന് മനസിലാക്കി എല്ലാവരും പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാകും. കോണ്‍ഗ്രസ് എല്ലാവര്‍ക്കും അവസരം നല്‍കുന്നുണ്ട്. അവസരം നല്‍കിയതുകൊണ്ടാണ് തരൂര്‍ മൂന്നുതവണ എംപിയും കേന്ദ്ര മന്ത്രിയുമായതും.
എല്ലാ നേതാക്കന്‍മാര്‍ക്കും ഈ പാര്‍ട്ടി അവസരങ്ങള്‍ കൊടുക്കാറുണ്ട്. അത് കുറഞ്ഞും കൂടിയും ഇരിക്കുമെന്ന വ്യത്യാസമേയുള്ളു. തരൂര്‍ മൂന്നുതവണ എംപിയായി, കേന്ദ്രമന്ത്രിയായി. പാര്‍ട്ടിയില്‍ എല്ലാ അവസരവും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എല്ലാവരും പാര്‍ട്ടിയുടെ നന്മയെ കരുതി പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിൽ നേതൃത്വം വഹിക്കുകയാണ് ചെന്നിത്തല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.