ന്യൂഡൽഹി: രാഷ്ട്രീയ എതിരാളിയെ വകവരുത്താൻ കൂട്ടുനിന്ന ഝാർഖണ്ഡിലെ മുൻ മന്ത്രിയെ എൻ.െഎ.എ അറസ്റ്റ് ചെയ്തു. 2008ൽ ഝാർഖണ്ഡിൽ എം.എൽ.എയായിരുന്ന രമേശ് മുണ്ടയെ മാവോവാദികൾ കൊലപ്പെടുത്തിയ സംഭവത്തിലാണ് മുൻ മന്ത്രി ഗോപാൽ കൃഷ്ണ പട്ടാറിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഒരു അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അറസ്റ്റിലായതിന് പിറകെയാണ് മുൻ മന്ത്രി പിടിയിലായത്. രമേശ് മുണ്ടയുടെ യാത്രകൾ സംബന്ധിച്ച വിവരങ്ങൾ മാവോവാദികൾക്ക് ചോർത്തിെക്കാടുത്തതായി എൻ.െഎ.എ അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് എ.എസ്.െഎ ശേഷ്നാഥ് സിങ്ങിനെ പിടികൂടിയത്. ഇദ്ദേഹത്തിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗോപാൽകൃഷ്ണ പട്ടാർ കുടുങ്ങിയത്.
2009ൽ മുഖ്യമന്ത്രിയായിരുന്ന ഷിബു സോറൻ പരാജയത്തെത്തുടർന്ന് രാജിവെച്ച ഉപതെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥി ഗോപാൽകൃഷ്ണ പട്ടാറായിരുന്നു. ജനതാദൾ-യു സംസ്ഥാന പ്രസിഡൻറായിരുന്ന ഗോപാൽകൃഷ്ണ പട്ടാർ പിന്നീട് ബി.ജെ.പിയിൽ േചർന്നെങ്കിലും 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു. എങ്കിലും പരാജയപ്പെട്ടു.
ജനതാദൾ-യു എം.എൽ.എയായിരുന്ന മുണ്ട 2008 ജൂലൈ ഒമ്പതിനാണ് കൊല്ലപ്പെട്ടത്. മണ്ഡലമായ തമറിലെ ബുന്ധുവിൽ പ്രസംഗിക്കെവയാണ് സംഭവം. കൂടെയുണ്ടായിരുന്ന രണ്ട് അംഗരക്ഷകരും മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.