രാം ഗോപാൽ യാദവിനെ സമാജ്​വാദി പാർട്ടിയിൽ തിരി​ച്ചെടുത്തു

ന്യൂഡൽഹി: സമാജ്​വാദി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട രാംഗോപാൽ യാദവിനെ പാർട്ടിയിൽ തിരിച്ചെടുത്തു. രാംഗോപാൽ യാദവ്​ പാർട്ടിയിൽ തുടരുമെന്നും എസ്​.പിയുടെ കേന്ദ്ര പാർലമെൻററി ബോർഡ്​ അംഗമായിരിക്കുമെന്നും പാർട്ടി അധ്യക്ഷൻ മുലായം സിങ്​ യാദവ്​ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.

പാർട്ടി തീരുമാനത്തിൽ സന്തോഷിക്കുന്നു​െവന്നും മുലായം സിങ്​ ഒരിക്കലും തനിക്ക്​ എതിരല്ലായിരുന്നുവെന്നും രാം ഗോപാൽ പ്രതികരിച്ചു. പാർട്ടിക്കെതിരായി പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആറ് വര്‍ഷത്തേക്കാണ്​ രാംഗോപാല്‍ യാദവിനെ പുറത്താക്കിയത്. അഖിലേഷ്​ യാദവിനെ  പിന്തുണച്ച് പാര്‍ട്ടി അംഗങ്ങള്‍ക്ക് കത്തെഴുതിയതിനായിരുന്നു നടപടി. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനും അഖിലേഷി​െൻറ ചെറിയച്​ഛനുമായ ശിവ്പാല്‍ യാദവിനെ കുറ്റപ്പെടുത്തുന്നതായിരുന്നു കത്ത്. അഖിലേഷിനെ പിന്തുണച്ചാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകും എന്നായിരുന്നു രാം ഗോപാലി​െൻറ കത്തി​െൻറ ഉള്ളടക്കം.

Tags:    
News Summary - Ramgopal Yadav reinstated in Samajwadi Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.