അസം ഖാനെതിരെ​ റാം​പൂർ കോടതിയുടെ ജാമ്യമില്ലാ വാറൻറ്​

രാംപൂർ: തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടം ലംഘിച്ച കുറ്റത്തിന്​ സമാജ്​വാദി പാർട്ടി നേതാവും ലോക്​സഭ എം.പിയുമായ​ അസംഖാനെതിരെ ജാമ്യമില്ലാ വാറൻറ്​. ഉത്തർപ്രദേശിലെ റാംപൂർ കോടതിയാണ്​ ജാമ്യമില്ലാ വാറൻറ്​ പുറപ്പെടുവിച്ചത്​. ജില്ലാ കോടതി മുമ്പാകെ ബുധനാഴ്​ച ഹാജരാവാനുള്ള ഉത്തരവ്​ അവഗണിച്ചതിനെ തുടർന്നാണ്​ വാറൻറ്​ നൽകിയത്​.​ കേസിൽ അടുത്ത വാദം കേൾക്കൽ ഈ മാസം 26നാണ്​.

ഏപ്രിൽ നാലിന്​ സ്വാർ ടൻഡ ലോക്​സഭ മണ്ഡലത്തിൽ അനുവദിച്ചതിലും കൂടുതൽ സമയം റോഡ്​ ഷോ തുടർന്നതിന്​ എസ്​.പി നേതാക്കളായ അഖിലേഷ്​ യാദവിനും അസംഖാനുമെതിരെ പൊലീസ്​ കേസെടുത്തിരുന്നു.

പൊലീസ്​ കുറ്റപത്രം സമർപ്പിക്കുകയും കേസിൽ വാദം കേട്ട കോടതി ഇരു നേതാക്കൾക്ക​ുമെതിരെ വാറണ്ട്​ പുറപ്പെടുവിക്കുകയും ചെയ്​തു. അഖിലേഷ്​ യാദവ്​ കേസിൽ ജാമ്യമെടുത്തെങ്കിലും അസംഖാൻ കോടതിയിൽ ഹാജരായില്ല. ജാമ്യം നേടാവുന്ന മൂന്ന്​ വാറണ്ടുകൾ നേരത്തെ അസംഖാനെതിരെ പുറപ്പെടുവിച്ചിരുന്നു.

Tags:    
News Summary - rampur court issues non bailable warrant against azam khan -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.