ശ്രീനഗർ: റമദാൻ മാസത്തിൽ കശ്മീരിൽ ഏർപ്പെടുത്തിയ വെടിനിർത്തൽ തുടരില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. എത്രയും പെെട്ടന്ന് തീവ്രവാദം ഇല്ലാതാക്കാനുള്ള നീക്കങ്ങളുമായി സർക്കാർ മുന്നോട്ട് പോകും. അക്രമവും തീവ്രവാദവും ഇല്ലാത്ത കശ്മീർ സൃഷ്ടിക്കാൻ ത്വരിത നടപടി സ്വീകരിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
കഴിഞ്ഞ മെയ് 17നാണ് കശ്മീരിൽ വെടിനിർത്തൽ നിലവിൽ വന്നത്. റമദാൻ മാസത്തെ മുൻനിർത്തി സമാധാനത്തിന് ആഗ്രഹിക്കുന്നവർക്ക് വേണ്ടിയായിരുന്നു വെടിനിർത്തലെന്നും രാജ്നഥ് സിങ് പറഞ്ഞു. പുതിയ സാഹചര്യത്തിൽ വെടിനിർത്തൽ പിൻവലിച്ച് ഭീകരർക്കെതിരായ നടപടികൾ ഉടൻ പുനഃരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.