​'സർ, ജാർഖണ്ഡിൽ ജീവന്​ വേണ്ടി യാചിച്ചവർക്കായി ഒരു വാക്ക് ​' മോദിയെ ചോദ്യം ചെയ്​ത് മാധ്യമ പ്രവർത്തക​

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടി​നെ ചോദ്യം ​ചെയ്​ത്​ പ്രശസ്​ത മാധ്യമ പ്രവർത്തക റാണ അയ്യൂബ്​. മാഞ്ചസ്റ്റർ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ​ചെയ്​ത മോദി ജാർഖണ്ഡിൽ ജനക്കൂട്ടം ഏഴുപേരെ ക്രൂരമായി അടിച്ചുകൊന്ന സംഭവത്തിൽ മൗനം അവലംബിക്കുന്നതിനെതിരെയാണ്​ റാണ രംഗത്തെത്തിയത്​.

സര്‍, ഇനി തലസ്ഥാനത്തേക്ക് വരാം, നാലിലധികം ആളുകളാണ് ജനങ്ങളുടെ ക്രൂരമായ ആക്രമണത്താല്‍ ജാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ടത്, ചോരയില്‍ കുതിര്‍ന്ന അവര്‍ ജീവന് വേണ്ടി യാചിക്കുകയായിരുന്നു, ഒരു വാക്ക്​ എന്നിങ്ങനെയാണ്​ റാണയുടെ ട്വീറ്റ്​. 

കഴിഞ്ഞ ദിവസമാണ്​ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതായി തെറ്റായി സന്ദേശത്തെ തുടർന്ന്​​ ജാര്‍ഖണ്ഡില്‍  നാല്​ പേരെ നൂറിലധികം വരുന്ന ആൾക്കൂട്ടം വടിയും ദണ്ഡും ഉപയോഗിച്ച്​ തല്ലിക്കൊന്നത്​. മര്‍ദനത്തെ തുടര്‍ന്ന് രക്തത്തില്‍ മുങ്ങിയ ഇവരിലൊരാൾ മരിച്ചുവീഴുംവരെ ജീവനുവേണ്ടി യാചിക്കുന്നത്​ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊലീസ്​ സാന്നിധ്യത്തിലായിരുന്നു ആക്രമണം.

Tags:    
News Summary - rana ayyub qustionad modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.