ഖത്തറിലെ കലാം അനുസ്മരണ ചടങ്ങ് : റാണാ അയ്യൂബിനെ പങ്കെടുപ്പിക്കരുതെന്ന നിര്‍ദേശം വിവാദമായി

ദോഹ: ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയും എഴുത്തു കാരിയുമായ റാണാ അയ്യൂബിനെ ഖത്തറില്‍ നടന്ന ഡോ. എ.പി.ജെ അബ്ദുല്‍കലാം ജൻമദിനാചരണ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന ഇന്ത്യന്‍ എംബസിയുടെ നിർദേശം വിവാദമായി. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ബീഹാര്‍ ആന്‍്റ് ജാര്‍ക്കണ്ടിന്‍റെ (ഐ.എ.ബി) നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്താനിരുന്ന ഡോ. എ പി ജെ അബ്ദുല്‍കലാ മിന്‍െറ എണ്‍പത്തിയഞ്ചാമത് ജന്മദിനാചരണ ചടങ്ങിലായിരുന്നു റാണ പങ്കെടുക്കേണ്ടിയിരുന്നത്. ഈ പരിപാടിയില്‍ മുഖ്യാതിഥി യായാണ് റാണാ അയ്യൂബിനെ സംഘാടകര്‍ ഇന്ത്യയില്‍ നിന്ന് ക്ഷണിച്ച് വരുത്തിയത്. ഒക്ടോബര്‍ 23 ന് ഐ സി സി അശോകാഹാളിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. എന്നാല്‍ റാണാ അയ്യൂബിനെ ഒഴിവാക്കണമെന്ന് സംഘാടക ര്‍ക്ക് ഇന്ത്യന്‍ എംബസിയിലെ ഉന്ന തരില്‍ ഒരാള്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍്റര്‍ (ഐ സി സി) ഭാരവാഹികള്‍ക്ക് അറിയിപ്പ് നല്‍കുകയാ യിരുന്നുവത്രെ.

റാണയെ ക്ഷണിച്ച് വരുത്തിയശേഷം റാണയില്ലാതെ പരിപാടി നടത്തുന്നതില്‍ സാംഘാടകര്‍ താല്‍പ്പര്യം കാണിച്ചില്ല. അതിനാല്‍ പരിപാടി സം ഘാടകര്‍ റദ്ദാക്കുകയായിരുന്നു. ഇന്ത്യന്‍ നേതാക്കളെ അധിക്ഷേപിച്ച വ്യക്തി എന്നതാണ് റാണയെ പങ്കെടുപ്പിച്ചു പരിപാടി നടത്തരുതെന്നതിന്‍െറ കാരണമായി
എംബസിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപ്പോർട്ടുണ്ട്. 

എന്നാല്‍ നിര്‍ദേശം മെയില്‍ വഴി നല്‍കാന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ വിസമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് സംഘാടകര്‍ പരിപാടി റദ്ദാക്കി. റാണാ അയ്യൂബ് മടങ്ങിപ്പോ കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ ദോഹയില്‍ വച്ച് റാണാ അയ്യൂബിനെ അല്‍ജസീറ ചാനല്‍ ഇന്‍റര്‍വ്യൂ ചെയ്ത് ലൈവായി പ്രക്ഷേപണം ചെയ്യുകയുണ്ടായി. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള പുസ്തകം എഴുതിയശേഷം ദുരനുഭവങ്ങള്‍ തുടരുകയാണന്ന് റാണാ അയ്യൂബ് തുറന്ന് പറഞ്ഞു. മോദി ഭരണകൂടം തന്നെ വേട്ടയാടുകയാണെന്നും അതിന്‍െറ തെളിവാണ് ഖത്തറില്‍ ഇന്ത്യന്‍ എംബസി ഇടപെട്ട് താന്‍ പ്രസംഗിക്കേണ്ട ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിച്ചതെന്നും റാണാ അയ്യൂബ് ആരോപിച്ചു. എന്നാല്‍ ഇന്ത്യന്‍ എംബസി അധികൃതരോ ഇന്ത്യന്‍ അസോ സിയേഷന്‍ ഓഫ് ബീഹാര്‍ ആന്‍്റ് ജാര്‍ക്കണ്ട് ഭാരവാഹികളോ ഈ വിഷയത്തില്‍ ഒൗദ്യോഗികമായിപ്രതികരിച്ചിട്ടില്ല.

Full View
Tags:    
News Summary - Rana Ayyub

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.