ന്യൂഡൽഹി: ഡൽഹിയിൽ ന്യൂഡൽഹി-റാഞ്ചി രാജധാനി എക്സ്പ്രസ് പാളം തെറ്റി. ട്രെയിനിന്‍റെ എൻജിനും പവർ കാർ കോച്ചുമാണ് പാളം തെറ്റിയത്. ഡൽഹിയിലെ ശിവാജി പാലത്തിൽ വെച്ചായിരുന്നു അപകടം. അപകട സമയത്ത് ട്രെയിനിന് വേഗത കുറവായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആളപായമോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ട്.
ഇന്ന് പുലർച്ചെ യു.പിയിൽ ഹൗറ-ജബൽപൂർ ശക്തിപുഞ്ച് എക്സ്പ്രസിന്റെ ഏഴു കോച്ചുകൾ പാളം തെറ്റിയിരുന്നു. കൊൽക്കത്തയിൽ നിന്ന് ജബൽപൂരിലേക്ക് വരികയായിരുന്ന ട്രെയിൻ സോൻഭദ്രയിലെ ഒബ്ര ഡാമിനു സമീപമാണ് പാളം തെറ്റിയത്.
ആറു മണിക്കൂറിനിടെയാണ് രാജ്യത്ത് രണ്ട് ട്രെയിൻ അപകടങ്ങൾ ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.