ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച സംഭവത്തിൽ തെലങ്കാനയിൽ കടുത്ത പ്രതിഷേധം തുടരുന്നു. അറസ്റ്റിലായ നാലു പ്രതികൾക്കും വധശിക്ഷതന്നെ നൽകണമെന്നാവശ്യെപ്പട്ട് വിദ്യാർഥികളും അഭിഭാഷകരും അടക്കമുള്ളവർ തെരുവിലിറങ്ങി. ‘ഞങ്ങൾക്ക് നീതി വേണം’ എന്ന മുദ്രാവാക്യം മുഴക്കി വിവിധ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു.
നഗരപ്രാന്തത്തിലെ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധക്കാർ തടിച്ചുകൂടി. ‘ഹാങ് റേപിസ്റ്റ്സ്’ എന്ന പേരിൽ സമൂഹമാധ്യങ്ങളിൽ ഹാഷ് ടാഗ് കാമ്പയിനും ശക്തമാണ്. സർക്കാർ ആശുപത്രിയിൽ അസിസ്റ്റൻറ് വെറ്ററിനേറിയൻ ആയി സേവനമനുഷ്ഠിക്കുന്ന വനിത ഡോക്ടറുടെ മൃതദേഹം നവംബർ 28ന് രാവിലെ ഹൈദരാബാദിൽ നിന്നും 50 കിലോമീറ്റർ അകലെ ഷാദ്നഗറിനു സമീപം കലുങ്കിന് താഴെ കത്തിക്കരിഞ്ഞ നിലയിൽ കെണ്ടത്തുകയായിരുന്നു.
തലേദിവസം രാത്രിയാണ് 27കാരിയെ കാണാതായത്. ഇവരുടെ സ്കൂട്ടർ നന്നാക്കാനെന്ന വ്യാജേന അടുത്തുകൂടിയവർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തി കത്തിക്കുകയായിരുന്നു. സംഭവത്തിൽ 20 നും 24നും ഇടയിൽ പ്രായമുള്ള ലോറിത്തൊഴിലാളികളായ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.
ബലാത്സംഗം, കൊല എന്നീ വകുപ്പുകൾ ചുമത്തി ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെ വൻ പ്രതിഷേധമാണ് പ്രതികൾക്കു നേരെയുണ്ടായത്. ചേരാപ്പള്ളി ജയിലിൽ ഏകാന്ത സെല്ലിലാണ് ഓരോരുത്തരെയും പാർപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.