ന്യൂഡല്‍ഹി: പീഡനത്തിനിരയായ പെൺകുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് തിഹാർ ജയിൽ അധികൃതർ ആശങ്കയിൽ. സംഭവത്തിന് പിന്നാലെ കേസിലെ പ്രതിയെയും ജയിൽ ഉദ്യോഗസ്ഥരെയും ക്വാറൻറീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ ദിവസങ്ങൾക്ക് മുമ്പാണ് തിഹാർ ജയിലിൽ എത്തിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പീഡനത്തിനിരയായ പെൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതിയെ ജയിൽ അധികൃതർ കോവിഡ് പരിശോധനക്ക് വിധേയനാക്കിയിട്ടുണ്ടെങ്കിലും പരിശോധന ഫലം പുറത്തുവന്നിട്ടില്ല. രണ്ടാം ജയിലിലെ െഎസൊലേഷൻ വാർഡിലാണ് നിലവിൽ പ്രതിയുള്ളത്. ഫലം പോസിറ്റീവ് ആവുകയാണെങ്കിൽ ഇയാൾക്കൊപ്പം സെല്ലിൽ പാർപ്പിച്ചിരിക്കുന്ന മറ്റുള്ളവർക്കും രോഗം വരാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അധികൃതർ.
പ്രതിയുമായി ഇടപഴകിയ അഞ്ച് പേരോട് എത്രയും പെട്ടന്ന് പരിശോധനക്ക് വിധേയരാകാൻ നിർദേശിച്ചതായി ജയിൽ അധികൃതർ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ ഏർപ്പെട്ട പൊലീസുകാരോടും െഎസൊലേഷനിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.
കോവിഡ് സാധ്യതുള്ളവരെ പാർപ്പിക്കാൻ നിലവിൽ തിഹാർ ജയിലിൽ െഎസൊലേഷൻ വാർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് പ്രതികളെ കാണുന്നതിനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നിരവധി കുപ്രസിദ്ധ കുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ മറ്റ് തടവുകാർ ഒന്നും പ്രതിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.