തന്റെ അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആൾദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുർമീത് റാം റഹിം സിങിന് പരോൾ അനുവദിച്ചു.
21 ദിവസമാണ് അവധി. നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരം ഹരിയാന റോഹ്തക് ജില്ലയിലെ സുനാരിയ ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്ന് അനുയായികൾ പറഞ്ഞു. 2002ൽ തന്റെ മാനേജരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് റാം റഹിമിനെ കോടതി ശിക്ഷിച്ചിരുന്നു. 2017ലാണ് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉയർന്നുവന്നത്. പഞ്ചാബിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് റാം റഹിമിന് അവധി ലഭിച്ചിരിക്കുന്നത്. പഞ്ചാബിൽ ഇയാൾക്ക് ആയിരക്കണക്കിന് അനുയായികൾ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.