ബലാത്സംഗക്കേസിൽ ജീവ പര്യന്തം ശിക്ഷ വിധിച്ച് ഗുജറാത്ത് കോടതി : ജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞ് പ്രതി

സൂറത്: അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം വിധിച്ച ജഡ്ജിക്ക് നേരെ ചെരുപ്പൂരിയെറിഞ്ഞ് പ്രതി. സ്‌പെഷ്യൽ പോക്‌സോ ജഡ്ജി പി. എസ് കല ശിക്ഷ വിധിച്ചതിന് പിന്നാലെ കുറ്റവാളി സുജിത് സാകേത് (27) ജഡ്ജിക്ക് നേരെ ചെരിപ്പ് എറിയുകയായിരുന്നു. പാദരക്ഷകൾ ലക്ഷ്യം തെറ്റി സാക്ഷിക്കൂടിന് സമീപം വീണു.

ഏപ്രിൽ 30നാണ് മധ്യപ്രദേശ് സ്വദേശിയായ പ്രതി കുടിയേറ്റ തൊഴിലാളിയുടെ മകളായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വീടിന് സമീപത്തായി കുട്ടിയെ ഒറ്റക്ക്​ കണ്ട പ്രതി ചോക്ലേറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഒറ്റപ്പെട്ട സ്ഥലത്ത് പെൺകുട്ടിയെ എത്തിച്ച്​ കുട്ടിയെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രോസിക്യൂഷൻ വിസ്തരിച്ച 26 സാക്ഷികളുടെ മൊഴിയും, മുമ്പ് 53 ഡോക്യുമെന്‍ററി തെളിവുകളും കോടതി പരിഗണിച്ചു.

Tags:    
News Summary - rape convict sentenced to life throws shoe at judge in gujarat court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.