ചെന്നൈ: ശിപാർശക്കു വേണ്ടി സന്ദർശിച്ച യുവതിയെ മന്ത്രി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന് ആരോപണം. പെൺകുട്ടിയുടെ മാതാവിനെ ഫോണിൽ ബന്ധപ്പെട്ട് ഉടനടി ഗർഭച്ഛിദ്രത്തിന് വിധേയമാക്കണമെന്നാവശ്യെപ്പടുന്ന പുരുഷശബ്ദം സമൂഹ മാധ്യമങ്ങളിൽ പരക്കുകയാണ്. ശബ്ദം തമിഴ്നാട് ഫിഷറീസ് മന്ത്രിയും അണ്ണാ ഡി.എം.കെ വക്താവുമായ ഡി. ജയകുമാറിേൻറതാണെന്നും ഇദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും ടി.ടി.വി ദിനകരൻ വിഭാഗം നേതാവ് തങ്കതമിഴ്ശെൽവൻ ആവശ്യപ്പെട്ടു.
ജയകുമാറിേൻറതെന്ന് കരുതുന്ന രണ്ട് ശബ്ദസന്ദേശങ്ങളാണ് ൈവറലായിരിക്കുന്നത്. ഒന്നിൽ യുവതിയുടെ മാതാവിന് സാമ്പത്തിക വാഗ്ദാനവുമുണ്ട്. ആഗസ്റ്റ് ഒമ്പതിന് ജനിച്ച ആൺകുഞ്ഞിെൻറ ജനന സർട്ടിഫിക്കറ്റും ശബ്ദസന്ദേശങ്ങൾക്കൊപ്പമുണ്ട്. ജനന സർട്ടിഫിക്കറ്റിൽ പിതാവ് ഡി. ജയകുമാർ എന്നും മാതാവ് ജെ. സിന്ധുവെന്നും രേഖെപ്പടുത്തിയിട്ടുണ്ട്്. എന്നാൽ, ആരോപണത്തിനു പിന്നിൽ ടി.ടി.വി ദിനകരനും സംഘവുമാണെന്ന് ഡി. ജയകുമാർ അറിയിച്ചു. ഏതു വിധത്തിലുള്ള പരിശോധനക്കും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബ്ദ സന്ദേശം വ്യാജമാണെന്ന് അവകാശെപ്പടുന്ന ജയകുമാർ, ജനിച്ച കുഞ്ഞ് തേൻറതല്ലെന്ന് നിഷേധിച്ചിട്ടില്ലെന്ന് ദിനകരൻ വിഭാഗം നേതാവ് വെട്രിവേൽ തിരിച്ചടിച്ചു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ഡിണ്ടുഗല്ലിലെ ഹോട്ടൽ മുറിയിലാണ് പെൺകുട്ടിയെ മന്ത്രി പീഡിപ്പിച്ചത്. പ്രശ്നത്തിൽ ഗവർണർ ഇടപെടണമെന്നും ജയകുമാർ മന്ത്രിസ്ഥാനം രാജിവെച്ചാലേ പെൺകുട്ടി പരാതിയുമായി രംഗത്തുവരൂ എന്നും വെട്രിവേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.