മജിസ്ട്രേറ്റ് ലൈംഗിക ചൂഷണം നടത്തിയതായി അതിജീവിതയുടെ പരാതി

അഗർത്തല: ത്രിപുരയിൽ മജിസ്‌ട്രേറ്റ് ലൈംഗികമായി ചൂഷണംചെയ്തതായി ബലാത്സംഗ അതിജീവിതയായ പെൺകുട്ടിയുടെ ആരോപണം. സംഭവത്തെക്കുറിച്ച് ധലായ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഗൗതം സർക്കാറിെന്റ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു.

ബലാത്സംഗവുമായി ബന്ധപ്പെട്ട് തന്റെ മൊഴി രേഖപ്പെടുത്താൻ ഫെബ്രുവരി 16ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിെന്റ ചേംബറിൽ പോയപ്പോഴാണ് ലൈംഗികാതിക്രമത്തിന് ഇരയായതെന്ന് കമാൽപുർ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിക്ക് നൽകിയ പരാതിയിൽ യുവതി ആരോപിച്ചു.

മൊഴി നൽകാൻ ഒരുങ്ങിയപ്പോൾ ജഡ്ജി തന്നെ തലോടാൻ തുടങ്ങിയെന്നും പുറത്തേക്ക് ഓടി രക്ഷപ്പെട്ട് അഭിഭാഷകരെയും ഭർത്താവിനെയും അറിയിച്ചതായും യുവതി പരാതിയിൽ പറഞ്ഞു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കമാൽപുർ ബാർ അസോസിയേഷനിലും പരാതി നൽകി.

Tags:    
News Summary - Rape survivor sexually assaulted by Tripura judge, complaint filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.