ബെംഗലൂരു: കർണാടകയിലെ ഹിജാബ് വിവാദങ്ങൾക്ക് പിന്നാലെ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കി ബി.ജെ.പി. രാജ്യത്ത് പീഡനങ്ങൾ ഉയരുന്നത് സ്ത്രീകളുടെ വസ്ത്രധാരണം കാരണമെന്ന് കർണ്ണാടക ബി.ജെ.പി എം.എൽ.എ രേണുകാചാര്യ പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രസ്താവനക്ക് പിന്നാലെയാണ് എം.എൽ.എയുടെ പരാമർശം. ട്വിറ്ററിലൂടെയാണ് രേണുകാചാര്യയുടെ വിവാദ പരാമർശം.
ബിക്കിനിയെന്ന് പ്രിയങ്ക നടത്തിയ പരാമർശം നിലവാരമില്ലാത്തതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന വിദ്യാർഥികൾ മാന്യമായി വസ്ത്രം ധരിക്കേണ്ടതുണ്ട്. പുരുഷന്മാർക്ക് പ്രകോപനകരമാം വിധം സ്ത്രീകൾ വസ്ത്രം ധരിക്കുന്നത് കൊണ്ടാണ് രാജ്യത്ത് പീഡനങ്ങൾ വർധിക്കുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും, ഇന്ത്യയിൽ സ്ത്രീകൾക്ക് ബഹുമാനിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിക്കിനിയോ, ജീൻസോ, ഗൂൺഗട്ടോ (ഹിന്ദു, ജൈന, സിക് സ്ത്രീകൾ ഉപയോഗിക്കുന്ന ശിരോവസ്ത്രം) ഹിജാബോ ആകട്ടെ, എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ടെന്നും ആ അവകാശം ഇന്ത്യൻ ഭരണകൂടം ഉറപ്പു നൽകുന്നുണ്ടെന്നും ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ട്വിറ്റിറിൽ കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.