ന്യൂഡൽഹി: രാജ്യത്തെ അരക്ഷിതാവസ്ഥയെ സമൂഹ മാധ്യമങ്ങളിൽ പരിഹാസ്യ രൂപേണ വിമർശിച്ച ജമ്മു കശ്മീർ െഎ.എ.എസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാൻ കേന്ദ്ര സർക്കാർ.
2011ൽ െഎ.എ.എസ് പരീക്ഷയിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ ഷാ ഫസലാണ് സർക്കാറിനെ വിമർശിച്ചതിന് നടപടി നേരിടുന്നത്. പഠനവുമായി ബന്ധപ്പെട്ട് ഹാർഡ്വാഡിെല കെന്നഡി സ്കൂളിലാണ് ഫസൽ ഇപ്പോഴുള്ളത്. കഴിഞ്ഞ ഏപ്രിൽ 22നായിരുന്നു ഫസലിെൻറ വിവാദമായ ട്വീറ്റ്.
‘‘പുരുഷമേധാവിത്വം + ജനസംഖ്യ + നിരക്ഷരത + മദ്യപാനം + അശ്ലീലത + സാേങ്കതിക വിദ്യ + അരാജകത്വം = റേപ്പിസ്താൻ’’ എന്നതായിരുന്നു അധികാരികളെ ചൊടിപ്പിച്ച ട്വീറ്റ്.
സർക്കാറിനെ െഎ.എ.എസ് ഉദ്യോഗസ്ഥൻ തന്നെ വിമർശിക്കുന്നുവെന്ന് പറഞ്ഞവരോട് ബലാത്സംഗം സർക്കാർ നയമാണെങ്കിലേ താൻ വിമർശിച്ചത് സർക്കാർ നയത്തെയാണെന്ന് ആരോപിക്കാനാകൂവെന്നായിരുന്നു ഫസലിെൻറ മറുപടി.
എന്നാൽ 2016ൽ സർക്കാർ ഉദ്യോഗസ്ഥർ സമൂഹ മാധ്യമങ്ങളിലൂടെ സർക്കാറിെന വിമർശിക്കുന്നത് കേന്ദ്രം നിരോധിച്ചിരിന്നു. ഇതിെൻറ പശ്ചാത്തലത്തിൽ ഫസലിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശിച്ചത്.
ഇതു പ്രകാരം കഴിഞ്ഞ ദിവസം ഫസലിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്നാൽ ദക്ഷിണേഷ്യയിലെ ‘ബലാത്സംഗ സംസ്കാരത്തെ’ വിമർശിച്ച ട്വീറ്റിന് തെൻറ ബോസ് ‘പ്രേമലേഖനം’ നൽകിയിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഫസൽ കാരണം കാണിക്കൽ നോട്ടീസും പുതുതായി ട്വീറ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.