രാഷ്​ട്രപതി തെരഞ്ഞെടുപ്പ്​: ആദ്യ ദിനം ആറ്​ പത്രിക

ന്യൂഡൽഹി: ജൂലൈ 17ന്​ നടക്കുന്ന രാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സ്വീകരിക്കൽ തുടങ്ങിയ ബുധനാഴ്​ച  ആറുപേർ പത്രിക നൽകി. ജൂൺ 28 വരെ പത്രിക സ്വീകരിക്കും.  കെ. പദ്​മരാജൻ (തമിഴ്​​നാട്​), ആനന്ദ്​ സിങ്​ ഖുശ്​വാഹ(മധ്യപ്രദേശ്​), എ. ബാലരാജ്​ (തെലങ്കാന), ദമ്പതികളായ സൈറ ബാനു മുഹമ്മദ്​ പ​േട്ടൽ, മുഹമ്മദ്​ പ​േട്ടൽ അബ്​ദുൽ ഹമീദ്​ (മുംബൈ), കൊണ്ടേക്കർ വിജയ്​ പ്രസാദ്​​ (പുണെ) എന്നിവരാണ്​ ആദ്യദിനം പത്രിക നൽകിയത്​.

എന്നാൽ,  ഇൗ ആറുപേരുടെയും പത്രിക തള്ളാനാണ്​ സാധ്യത. നിർബന്ധമായും വേണ്ട 100 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെയും നാമനിർദേശം ചെയ്യുന്ന 50 പേരുടെയും പിന്താങ്ങുന്നവരുടെയും പിന്തുണ ഇവർക്കില്ലാത്തതാണ്​ കാരണം. ഇതിൽ നാലുപേർ 15,000 രൂപ കെട്ടിവെച്ചിട്ടുമില്ല.

Tags:    
News Summary - rashtrapati election six nomination submitted in first day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.