ന്യൂഡൽഹി: സ്റ്റാർട്ടപ്പുകളുടെ സജീവമായി പിന്തുണക്കുന്ന വ്യക്തിയാണ് ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ. ഇപ്പോൾ സ്റ്റാർട്ടപ്പ് സംരംഭമായ ഗുഡ്‌ഫെല്ലോസിൽ രത്തൻ ടാറ്റ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ രത്തൻ ടാറ്റ പുറത്തുവിട്ടിട്ടില്ല.
ഒറ്റപ്പെട്ടു പോവുന്ന മുതിർന്ന പൗരൻമാർക്ക് കൂട്ടായ്മയൊരുക്കുകയാണ് സ്റ്റാർട്ട് അപിന്റെ പ്രധാനലക്ഷ്യം. ടാറ്റയിലെ ജീവനക്കാരനായ ശന്തനു നായിഡുവാണ് ഗുഡ്‌ഫെല്ലോസ് സ്ഥാപിച്ചത്. കോർണർ യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം നേടിയ, 25 കാരനായ ശന്തനു നായിഡു, ടാറ്റയുടെ ഓഫീസിൽ ജനറൽ മാനേജറായാണ് ജോലി ചെയ്യുന്നത്.
2018 മുതൽ ടാറ്റയുടെ ഭാഗമായി അദ്ദേഹം ഉണ്ട്. തെരുവുനായകളോടുള്ള രത്തൻ ടാറ്റയുടെ സ്നേഹത്തിനൊപ്പവും ശന്തനു നായിഡുവുണ്ട്. വളർത്തു മൃഗങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു സംരംഭം അദ്ദേഹം മുമ്പ് ആരംഭിച്ചിട്ടുണ്ട്. മറ്റൊരാളുടെ സാമിപ്യം ആഗ്രഹിച്ച് സമയം ചെലവഴിക്കുന്നത് വരെ ഏകാന്തത് എന്താണെന്ന് നിങ്ങൾക്ക് അറിയില്ലെന്നായിരുന്നുഗുഡ്‌ഫെല്ലോസിന്റെ ലോഞ്ചിങ് വേളയിൽ രത്തൻ ടാറ്റയുടെ പരാമർശം.
യഥാർത്ഥത്തിൽ പ്രായമാകുന്നതുവരെ ആരും അത് ശ്രദ്ധിക്കാറില്ലെന്നും നല്ല സ്വഭാവമുള്ള ഒരു കൂട്ടുകെട്ട് ലഭിക്കുകയെന്നത് വെല്ലുവിളിയാണെന്നും രത്തൻ ടാറ്റ പറഞ്ഞു. ശന്തനു നായിഡുവിന്റെ ആശയത്തേയും രത്തൻ ടാറ്റ അഭിനന്ദിച്ചു. 50 ദശ ലക്ഷം വൃദ്ധർ സ്വന്തമായി ജീവിക്കുന്നു, അവരുടെ ജീവിതം പങ്കിടാൻ ആരുമില്ലെന്ന് പരിപാടിയിൽ ശാന്തനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.