ഹാക്കിങ് പ്രദർശനം: കോൺഗ്രസിന്‍റെ രാഷ്ട്രീയ നാടകമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: ഇലക്ട്രോണി വോട്ടിങ് മെഷീനിലെ ഡേറ്റയിൽ മാറ്റം വരുത്താൻ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ലണ്ടനിൽ നടന് ന പ്രദർശനം കോൺഗ്രസിന്‍റെ രാഷ്ട്രീയ നാടകമെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. കോൺഗ്രസ് രാജ്യത്തെയും ഭരണഘടന ാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷനെ അപമാനിച്ചെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തക സംഘടനയുടെ അധ്യക്ഷനായ ആശിഷ് റേ എന്ന വ്യക്തിയാണ് ലണ്ടനിൽ പരിപാടി സംഘടിപ്പിച്ചത്. ഇയാൾ കോൺഗ്രസിനെ അനുകൂലിച്ച് മുമ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ആശിഷ് തന്നെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ലണ്ടൻ പരിപാടിയും സംഘടിപ്പിച്ചത്. നാഷണൽ ഹെറാൾഡുമായി ആശിഷ് റേക്ക് ബന്ധമുണ്ടെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.

സൈബർ ഹാക്കർ സെയ്ദ് ഷുജാ എന്നയാൾ എവിടെ നിന്നാണ് പൊട്ടിമുളച്ചത്. ഐ.ടി മന്ത്രിയായ തനിക്ക് രാജ്യത്തെ ഐ.ടി വിദഗ്ധന്മാരെ അറിയാം. കപിൽ സിബൽ ലണ്ടനിൽ പോയതെന്ന് കോൺഗ്രസ് വ്യക്തമാക്കണം. 2014ൽ ജനങ്ങൾ നൽകിയ അംഗീകാരത്തെ അപമാനിക്കാൻ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയാണിതെന്നും കേന്ദ്രമന്ത്രി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Ravi Shankar Prasad -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.