ന്യൂഡൽഹി: രാജ്യ താത്പര്യങ്ങൾക്കും സാമ്പത്തിക സുസ്ഥിരതക്കുമെതിരെ സമൂഹ മാധ്യമങ്ങളെ ആയുധമാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വിവര സാേങ്കതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്.
ആൾക്കൂട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഡിജിറ്റൽ മാധ്യമങ്ങളുടെ ദോഷങ്ങളെ കുറിച്ച് രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാട്സ്ആപ്പിെൻറ പുതുക്കിയ പതിപ്പും വ്യാജ വാർത്തകളെ പ്രതിരോധിക്കാൻ പര്യാപ്തമല്ലെന്ന് കേന്ദ്ര ഉൗർജ്ജ വകുപ്പ് മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങൾക്കും സന്ദേശ കൈമാറ്റ ആപ്പുകൾക്കും നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്രം ആലോചിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.