തെഹ്​രീകെ താലിബാനെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി സഹായിക്കുന്നതായി പാകിസ്​താൻ

ഇസ്‌ലാമാബാദ്: തീവ്രവാദ സംഘടനയായ തെഹ്രീകെ താലിബാനെ ഇന്ത്യൻ രഹസ്വാന്വേഷണ ഏജൻസിയായ റോയും അഫ്ഗാനിസ്താനും സഹായിക്കുന്നതായി പാകിസ്താ​െൻറ ആരോപണം. 

കഴിഞ്ഞ ആഴ്ച പിടിയിലായ പാക് താലിബാൻ നേതാവും ജമാഅത്തുൽ അഹ്‌റാർ മുൻ വക്താവുമായിരുന്ന ഇഹ്സാനുല്ല ഇഹ്സാൻ ഇക്കാര്യം വെളിപ്പെടുത്തുന്ന വിഡിയോ പാകിസ്താൻ പുറത്ത് വിട്ടു. എന്നാൽ പാകിസ്താ​െൻറ ആരോപണം അഫ്ഗാനിസ്താൻ തള്ളിയിട്ടുണ്ട്. 

പാക് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഭീകരാക്രമണങ്ങൾ നടത്തുന്നതിനും ഇന്ത്യ പണം നൽകിയതായും  പാക് സൈന്യത്തിനെതിരെ പോരാടാൻ ആവശ്യപ്പെട്ടതായും വിഡിയോയിൽ ഇഹ്സാനുള്ള ആരോപിച്ചിരുന്നു.  

ഉത്തര വസീറിസ്താനിലെ ആക്രമണത്തിന് ശേഷം ഇന്ത്യൻ ഏജൻസിയുമായുള്ള ബന്ധം വർധിച്ചതായും അഫ്ഗാനിസ്താനിൽ സുരക്ഷിത സ്ഥാനം ഉറപ്പിക്കുന്നതിന് റോ സഹായം നൽകിയിരുന്നതായും ഇഹ്സാനുള്ള വ്യക്തമാക്കി. വിഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

Tags:    
News Summary - RAW providing safe haven to Pakistani Taliban chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.