അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം. ഗുജറാത്ത് ഹൈകോടതിയാണ് കേസ് ഇനി പരിഗണിക്കുന്ന നവംബർ 15 വരെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ഇലേഷ് ജെ. വോറയാണ് കേസ് പരിഗണിച്ചത്. ജാമ്യവ്യവസ്ഥകൾ തീരുമാനിക്കാൻ അഹമ്മദാബാദ് സെഷൻസ് കോടതിക്ക് ഹൈകോടതി നിർദേശം നൽകി. കേസിൽ സ്ഥിരജാമ്യത്തിനായി അപേക്ഷ സമർപ്പിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.
ഇടക്കാല ജാമ്യം ലഭിച്ച ശ്രീകുമാർ വ്യാഴാഴ്ച രാത്രിയോടെ ജയിൽമോചിതനായേക്കും. കേസിൽ അദ്ദേഹത്തിനൊപ്പം അറസ്റ്റിലായ ടീസ്റ്റ സെതൽവാദിന് സുപ്രീം കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.