ന്യൂഡൽഹി: രാജ്യത്തിെൻറ സാമ്പത്തിക വളർച്ചക്കായി കേന്ദ്രസർക്കാറിെനാപ്പം പ്രവർത്തിക്കുകയാണ് റിസർവ് ബാങ്ക് ഗവർണർ ചെയ്യേണ്ടതെന്ന് ആർ.എസ്.എസിെൻറ സാമ്പത്തിക വിഭാഗം തലവൻ. സർക്കാറിനൊപ്പം േചർന്ന് പ്രവർത്തിക്കാൻ പറ്റില്ലെങ്കിൽ ഗവർണർ രാജിവെച്ച് ഒഴിയണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേഷ്ടാവ് കൂടിയായ അശ്വനി മഹാജൻ പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നതിൽ നിന്ന് തെൻറ ഉദ്യോഗസ്ഥരെ ഉൗർജിത് പേട്ടൽ നിയന്ത്രിക്കണം. അച്ചടക്കം പാലിക്കുന്നില്ലെങ്കിൽ അദ്ദേഹം രാജിവെക്കുന്നതാണ് നല്ലതെന്നും അശ്വനി മഹാജൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കേന്ദ്രസർക്കാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഉൗർജിത് പേട്ടൽ രാജിക്കൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തു വന്ന സാഹചര്യത്തിലാണ് ആർ.എസ്.എസ് സാമ്പത്തിക വിഭാഗം തലവെൻറ അഭിപ്രായ പ്രകടനം.
ആർ.ബി.െഎയുടെ സ്വയംഭരണാവകാശം എന്നത് ഇന്ത്യൻ ആശയമല്ല. അത് മുൻ ഗവർണർ രഘുറാം രാജൻ തുടങ്ങിയതാണ്. അത് പക്ഷേ, ഇന്ത്യയിൽ നടപ്പാകില്ലെന്നും മഹാജൻ പറഞ്ഞു. പലിശ നിരക്ക് കുറക്കുന്നതുപോലുള്ള കാര്യങ്ങൾ നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാർ ആർ.ബി.െഎയോട് ആവശ്യപ്പെടുേമ്പാൾ ബാങ്ക് ഉദ്യോഗസ്ഥർ അവരെ ദ്രോഹിക്കുന്നതായി കരുതേണ്ടതില്ല. ഇത്തരം നിർദേശങ്ങൾ നൽകുക എന്നത് സർക്കാറിെൻറ ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ.ബി.െഎയുടെ പ്രവർത്തന സ്വാതന്ത്ര്യത്തിൻമേൽ കേന്ദ്ര സർക്കാർ കടന്നു കയറാൻ ശ്രമിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ആർ.ബി.െഎയുെട നയങ്ങളിൽ ഇളവു വരുത്താൻ സർക്കാർ ബാങ്കിനു മേൽ സമ്മർദം ചെലുത്തുകയാണെന്ന് ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.