ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടൽ ജൂൈല ആറിന് പാർലമെൻററി ധനകാര്യ സമിതിക്ക് മുമ്പാകെ ഹാജരാവും. നോട്ടുനിരോധനത്തിന് ശേഷം ബാങ്കുകളിൽ എത്തിയ നിക്ഷേപങ്ങളെ കുറിച്ചന്വേഷിക്കുന്നതിെൻറ ഭാഗമായാണ് സമിതി നടപടി. നോട്ട് നിരോധനത്തിന് ശേഷം നാലാം തവണയാണ് പാർലമെൻറ് സമിതി പേട്ടലിനെ വിളിച്ചുവരുത്തുന്നത്.
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എം.പിയുമായ വീരപ്പമൊയിലിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് മുമ്പാകെ ജനുവരി 18ന് പേട്ടൽ ഹാജരായിരുന്നുവെങ്കിലും തുടർന്ന് സമിതി ആവശ്യപ്പെട്ട രണ്ട് അവസരങ്ങളിലും ഇദ്ദേഹം ഹാജരായിരുന്നില്ല. സാമ്പത്തിക നയങ്ങളുടെ അവലോകനവുമായി ബന്ധപ്പെട്ട തിരക്കിലാണെന്ന് പറഞ്ഞായിരുന്നു ഇദ്ദേഹം ഹാജരാവുന്നതിൽനിന്ന് ഒഴിവായത്. എന്നാൽ, സാമ്പത്തിക നയകാര്യ സമിതിയുടെ യോഗം ജൂൺ ആറ്, ഏഴ് തീയതികളിൽ നടക്കുന്നുണ്ട്. ഇതേതുടർന്നാണ് ഇദ്ദേഹത്തോട് വീണ്ടും ഹാജരാവാൻ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷം ബാങ്കുകളുടെ പ്രവർത്തനം സ്വാഭാവിക നിലയിലായോ എന്ന കാര്യവും സമിതി അന്വേഷിക്കും. 2016 നവംബർ എട്ടിനാണ് കേന്ദ്ര സർക്കാർ കള്ളപ്പണത്തിനെതിരായ നടപടിയുടെ ഭാഗമായി 500, 1000 രൂപ കറൻസികൾ നിരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.