മുംബൈ: ഡിസംബര്‍ 30 വരെ എ.ടി.എം പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കരുതെന്ന് റിസര്‍വ് ബാങ്ക്, രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് പണഞെരുക്കം അനുഭവിക്കുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് ആര്‍.ബി.ഐ നടപടി. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കാണ് ഈ ആനുകൂല്യം.
സ്വന്തം അക്കൗണ്ടുള്ള ബാങ്കിന്‍െറയോ ഇതര ബാങ്കുകളുടെയോ എ.ടി.എമ്മുകള്‍ വഴിയുള്ള എല്ലാ ഇടപാടുകള്‍ക്കും ഇളവ് ബാധകമാണ്. ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രതിമാസ പരിധിയും ഈ കാലയളവില്‍ ബാധകമല്ളെന്ന് ആര്‍.ബി.ഐ തിങ്കളാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി. നവംബര്‍ 10 മുതലാണ് ഉത്തരവിന് പ്രാബല്യം.
നിലവില്‍ ആറ് മെട്രോ നഗരങ്ങളില്‍ (മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്) സ്വന്തം സേവിങ്സ് അക്കൗണ്ടുള്ള ബാങ്കിന്‍െറ എ.ടി.എം വഴി പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളും ഇതര ബാങ്കുകളുടെ എ.ടി.എം വഴി പ്രതിമാസം മൂന്ന് സൗജന്യ ഇടപാടുകളുമാണ് അനുവദിച്ചിരിക്കുന്നത്. അതിനു മുകളിലുള്ള ഇടപാടുകള്‍ക്ക് സേവന നികുതി കൂടാതെ 20 രൂപ വയൊണ് ബാങ്കുകള്‍ ഈടാക്കിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.