ന്യൂഡൽഹി: വോട്ടിങ് യന്ത്രങ്ങൾ പ്രവർത്തനരഹിതമായ ഉത്തർപ്രദേശിലെയും മഹാരാഷ്ട്രയിലെയും പോളിങ് ബൂത്തുകളിൽ നാളെ വീണ്ടും വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശിലെ കൈരാനയിലെ 73 പോളിങ് സ്റ്റേഷനുകളിലും മഹാരാഷ്ട്രയിലെ ഭണ്ഡാറ ഗോണ്ഡ്യയിലെ 49 പോളിങ് സ്റ്റേഷനുകളിലുമാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക.
കഴിഞ്ഞദിവസം വോട്ടെടുപ്പിനിടെയാണ് വോട്ട് യന്ത്രങ്ങൾ പ്രവർത്തന രഹിതമായത്. ബി.ജെ.പി സ്ഥാനാർഥിക്കെതിരെ രാഷ്ട്രീയ ലോക്ദൾ, സമാജ്വാദി പാർട്ടി, ബി.എസ്.പി, കോൺഗ്രസ് എന്നീ പ്രതിപക്ഷ കക്ഷികൾ പൊതുസ്ഥാനാർഥിയെയാണ് കൈരാനയിൽ നിർത്തിയിരുന്നത്.
വോട്ടുയന്ത്രവുമായി ബന്ധിപ്പിച്ച വിവിപാറ്റുകളെക്കുറിച്ചായിരുന്നു കൂടുതലും പരാതികൾ. വോട്ടുയന്ത്രങ്ങൾ തകരാറിലാക്കി വോട്ടെടുപ്പ് മുടക്കി വോട്ടർമാരെ തിരിച്ചയക്കുന്ന തന്ത്രം സർക്കാർ സ്വീകരിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. വോട്ടുയന്ത്രം പ്രവർത്തനരഹിതമായ ബൂത്തുകളിൽ റീപോളിങ് നടത്തണമെന്ന് ന്യൂഡൽഹിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ കണ്ട് പ്രതിപക്ഷ പ്രതിനിധിസംഘം കഴിഞ്ഞദിവസം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.