അഴിമതി ഇല്ലാതായാൽ 'മോദി മോദി' എന്ന് മന്ത്രിക്കാൻ തയാറാണ്: കെജ് രിവാൾ

ന്യൂഡൽഹി: നോട്ട് അസാധുവാക്കിയ തീരുമാനം രാജ്യത്തെ അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ സഹായിക്കുമെങ്കില്‍ സദാസമയവും 'മോദി മോദി' എന്നു മന്ത്രിക്കാന്‍ താന്‍ തയ്യാറാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നോട്ട് നിരോധം രാജ്യത്തിന്റെ സമ്പദ്ഘടനയെ താറുമാറാക്കുമെന്നും നിരോധം പിന്‍വലിക്കാന്‍ മോദി തയാറാവണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

നിത്യവും പല തവണ വസ്ത്രം മാറുന്നയാളാണ് പ്രധനമന്ത്രി മോദി. അത്തരത്തിലൊരാളാണ് ഇപ്പോള്‍ നോട്ട് നിരോധനം മൂലമുള്ള ത്യാഗങ്ങള്‍ സഹിക്കാന്‍ ജനങ്ങള്‍ക്ക് ഉപദേശം നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. താങ്കൾ മറ്റുള്ളവർക്ക് നൽകുന്ന ഉപദേശം ആദ്യം പാലിക്കേണ്ടത് താങ്കളാണ് എന്നും കെജ് രിവാൾ പറഞ്ഞു.

അഴിമതിക്കെതിരെ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ തങ്ങളും അഴിമതി വിരുദ്ധ സമരങ്ങല്‍ സംഘടിപ്പിച്ചിരുന്നു. സ്വച്ഛ് ഭാരത്, സര്‍ജിക്കല്‍ സ്‌ട്രൈക്ക്, യോഗാ ദിനം തുടങ്ങി മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെ തങ്ങൾ അഭിനന്ദിച്ചിരുന്നു. നല്ലതിനെ അംഗീകരിക്കാന്‍ തങ്ങള്‍ക്ക് മടിയില്ല.അതല്ല തന്റെ വാദങ്ങള്‍ക്ക് അപ്പുറം നോട്ട് നിരധനം അഴിമതി ഇല്ലാതാക്കാന്‍ സഹായിക്കുമെങ്കില്‍ താനും മോദി മോദി എന്ന മന്ത്രിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

Tags:    
News Summary - Ready To Chant 'Modi Modi' If Demonetisation Eliminates Corruption: Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.