പാർലമെന്റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്മ -രാഹുൽ ഗാന്ധി

ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷ വീഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി. മോദിയുടെ നയങ്ങൾ രാജ്യത്ത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും വർധിപ്പിച്ചു. ഇതാണ് പാർലമെൻറ് അതിക്രമത്തിലേക്ക് നയിച്ചത്.

''എന്തുകൊണ്ടാണ് ലോക്സഭയിൽ സുരക്ഷലംഘനമുണ്ടായത്? തൊഴിലില്ലായ്മയാണ് രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം. മോദിയുടെ നയങ്ങൾ കാരണം ഇന്ത്യയിലെ ചെറുപ്പക്കാർക്ക് ജോലി ലഭിക്കുന്നില്ല. പാർലമെന്റിൽ സുരക്ഷ ലംഘനം നടന്നിട്ടുണ്ടെന്ന് ഉറപ്പാണ്. എന്നാൽ അതിനു പിന്നിൽ തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ്.''-രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തൊഴിൽ ലഭിക്കാത്തതിനാൽ യുവാക്കൾ അസംതൃപ്തരാണെന്നും രാഹുൽ പിന്നീട് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

രാഹുലിന്റെ വിമർശനത്തിന് മറുപടിയുമായി ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ രംഗത്തുവന്നു. ''രാഹുൽഗാന്ധി നിരാശപ്പെടരുത്. അദ്ദേഹം എപ്പോഴും അസംബന്ധമാണ് പറയുന്നത്. ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമാണ്. ആറുവർഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കാണിത്.''-എന്നായിരുന്നു മാളവ്യയുടെ മറുപടി. പാർലമെന്റിൽ അതിക്രമം നടത്തിയവർക്ക് കോൺഗ്രസ്, തൃണമൂൽ, സി.പി.എം എന്നീ പാർട്ടികളുമായി ഉള്ള ബന്ധം രാഹുലം ഇൻഡ്യ സഖ്യവും വ്യക്തമാക്കണമെന്നും മാളവ്യ ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്ന നുഴഞ്ഞുകയറ്റക്കാർക്ക് നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത അസിം സരോദുമായുള്ള ബന്ധവും രാഹുൽ ഗാന്ധി വിശദീകരിക്കണമെന്നും മാളവ്യ പറഞ്ഞു.

അതിക്രമം നടത്തിയതിന് അറസ്റ്റിലായ നാലുപേരിൽ മൂന്നുപേർ തൊഴിൽ രഹിതരായിരുന്നു. രണ്ടുപേർ ​ജോലി ലഭിക്കാത്തതിൽ നിരാശരായിരുന്നുവെന്നും ഇവരുടെ കുടുംബങ്ങൾ അറിയിച്ചിരുന്നു. സംഭവത്തിൽ ഡി. മനോരഞ്ജൻ, സാഗർ ശർമ, നീലം, അമോൽ ഷിൻഡെ എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ ഇന്നും അറസ്റ്റ് ചെയ്തു. മഹേഷ് കുമാവത്ത് ആണ് അറസ്റ്റിലായത്. ഇയാളെ ഏഴു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഐ.ടി മേഖലയില്‍ ജോലി ചെയ്തിരുന്ന എന്‍ജിനീയറിങ് ബിരുദധാരിയായ മനോരഞ്ജന്‍ അച്ഛനെ കൃഷിയില്‍ സഹായിക്കുകയായിരുന്നു. ലാത്തൂര്‍ സ്വദേശിയായ അമോല്‍ ഷിന്‍ഡെ ആര്‍മി റിക്രൂട്ട്മെന്റില്‍ പരാജയപ്പെട്ടിരുന്നു. ജിന്‍ഡില്‍ നിന്നുള്ള നീലം ആസാദ് ടീച്ചര്‍ ജോലിക്കായി ശ്രമിച്ചിരുന്നു. നാലാമനായ ലഖ്നൗവില്‍ നിന്നുള്ള സാഗര്‍ ശര്‍മ ഇലക്ട്രിക്‌ റിക്ഷാ ഡ്രൈവറായിരുന്നു. 

Tags:    
News Summary - Reason behind Parliament security breach was unemployment and inflation says Rahul Gandhi; BJP reacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.