വനിത സംവരണ ബിൽ പാസാക്കുന്നതിന് പിന്നിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടേക്കാമെന്ന ഭയം

ന്യുഡൽഹി: എല്ലാ രാഷ്ടീയ പാർട്ടികളും പിന്തുണക്കുമ്പോഴും വനിത സംവരണ ബിൽ പാസാക്കാൻ മോദി 10 വർഷം കാത്തിരുന്നത് എന്തിനാണെന്ന് രാജ്യസഭ എം.പി കപിൽ സിബൽ. ബിൽ പാസാക്കാത്ത പക്ഷം 2024ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടേക്കാമെന്ന ഭയമാകാം ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"വനിതാ സംവരണ ബിൽ: മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണക്കുമ്പോഴും മോദി ജി 10 വർഷത്തോളം കാത്തിരുന്നത് എന്തുകൊണ്ടാണെന്ന് അതിശയിക്കാനുണ്ടോ? 2024 ആയിരിക്കാം കാരണം. ഒ.ബി.സി വനിതകൾക്ക് സർക്കാർ സംവരണം നൽകുന്നില്ലെങ്കിൽ 2024ൽ ബി.ജെ.പി യുപിയിൽ തോറ്റേക്കും! ആലോചിച്ചു നോക്കൂ!"- അദ്ദേഹം എക്സിൽ കുറിച്ചു.

യു.പി.എ 1,2 സർക്കാറുകളിൽ കേന്ദ്രമന്ത്രി ആയിരുന്ന കപിൽ സിബൽ കഴിഞ്ഞ വർഷം മേയിലാണ് കോൺഗ്രസ് വിട്ട് സമാജ്വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര അംഗമായി രാജ്യ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Tags:    
News Summary - 'Reason is 2024': Sibal asks why Modi waited for 10 years to take up women's quota issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.