തമിഴ്​നാട്ടിലെ 18 വിമത എം.എൽ.എമാരെ അയോഗ്യരാക്കി

ചെ​െന്നെ: തമിഴ്​നാട്ടി​ൽ എ.​െഎ.എ.ഡി.എം.കെയിലെ 18 വിമത എം.എൽ.എമാരെ സ്​പീക്കർ അയോഗ്യരാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ്​ ഇവരെ അയോഗ്യരാക്കിയത്​. ദിനകരൻ പക്ഷത്തേക്ക്​ പോയ 18 എം.എൽ.എമാരും മുഖ്യമന്ത്രി ഇ. പളനിസാമിക്കുള്ള പിന്തുണ പിൻവലിച്ചിരുന്നു. 

ഇ.പി.എസ്​- ഒ.പി.എസ്​ പക്ഷങ്ങൾ യോജിച്ചപ്പോൾ 18 എം.എൽ.എമാർ ടി.ടി.വി ദിനകര പക്ഷത്തേക്ക്​ കൂറുമാറിയിരുന്നു.  അയോഗ്യരാക്കുമെന്ന്​ തങ്ങൾക്ക്​ ​േനരത്തെ അറിയാമായിരുന്നെന്നും വേണ്ടിവന്നാൽ സുപ്രീംകോടതിയെ സമീപിക്കു​െമന്നും എം.എൽ.എമാർ അറിയിച്ചു. സർക്കാറി​െന താഴെയിടണമെന്നല്ല, മുഖ്യമന്ത്രി​െയ മാറ്റണമെന്നാണ്​ തങ്ങളുടെ ആവശ്യമെന്നും അവർ അറിയിച്ചു. 

അതേസമയം, സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന്​ ഡി.എം.കെ നേതാവ്​ സ്​റ്റാലിൻ ആവശ്യ​െപ്പട്ടു. ഗവർണർ ഒരാഴ്​​ചക്കുള്ളിൽ വിശ്വാസവോ​െട്ടടുപ്പിന്​ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതി​െയ സമീപിക്കുമെന്നും സ്​റ്റാലിൻ അറിയിച്ചു. 

234 എം.എൽ.എമാരുണ്ടായിരുന്നപ്പോൾ ഭൂരിപക്ഷത്തിന്​ 118 എം.എൽ.എമാരു​െട പിന്തുണ ആവശ്യമായിരുന്നു. 18 എം.എൽ.എമാർ വിട്ടു പോയതോടെ 
ഇ.പി.എസ്​-ഒ.പി.എസ്​ പക്ഷത്തിന്​ 116 പേരു​െട പിന്തുണയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ 18 പേരെ അയോഗ്യരാക്കിയതോടെ 108 പേരുടെ പിന്തുണയുണ്ടെങ്കിൽ കേവല ഭൂരിപക്ഷമാകും എന്നത്​ ഇ.പി.എസ്​-ഒ.പി.എസ്​ പക്ഷത്തിന്​ ആശ്വാസം നൽകുന്നതാണ്​. 

Tags:    
News Summary - Rebel AIADMK Lawmakers Disqualified By Speaker -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.