​'പ്രണയലേഖനം കിട്ടി'-ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെ പരിഹസിച്ച് ശരത് പവാർ

മുംബൈ: കേന്ദ്ര ആദായനികുതി വകുപ്പിൽ നിന്ന് പ്രണയലേഖനം ലഭിച്ചതായി എൻ.സി.പി നേതാവ് ശരത് പവാറിന്റെ ട്വീറ്റ്. 2004, 2009, 2014, 2020 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലവുമായി ബന്ധപ്പെട്ടതാണ് പ്രണയലേഖനമെന്നും വിവരങ്ങൾ നൽകുന്നതിൽ തനിക്ക് ആശങ്കയില്ലെന്നും ശരത് പവാർ വ്യക്തമാക്കി. 

ആദായനികുതി വകുപ്പ് ചില പ്രത്യേക ആളുകളെ ലക്ഷ്യമിട്ട് നോട്ടീസയക്കുകയാണെന്നും പവാർ ആരോപിച്ചു. ആദായ നികുതി വകുപ്പിന്റെ കാര്യക്ഷമതയിൽ ഗുണപരമായ വർധനവുണ്ടായിട്ടുണ്ട്. ഇത്രയും വർഷമായി വിവരങ്ങൾ ശേഖരിക്കുന്നതിലും ചില ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തന്ത്രപരമായ മാറ്റമാണെന്ന് തോന്നുന്നുവെന്നും ശരത് പവാർ പരിഹസിച്ചു.

മഹാരാഷ്ട്രയിൽ പവാറിന്റെ എൻ.സി.പിയും കോൺഗ്രസും ശിവസേനയും തമ്മിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തിന് ബുധനാഴ്ച അധികാരം നഷ്ടപ്പെട്ടിരുന്നു.

Tags:    
News Summary - Received a love letter from Centre On Tax Notice -Sharad Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.