ന്യൂഡൽഹി: റെയിൽവേ ട്രാക്കിൽ നിന്ന് റീൽസ് ചെയ്യുന്നതിനിടെ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. ഡൽഹി കാന്തി നഗർ ഫ്ലൈ ഓവറിന് സമീപമാണ് സംഭവം. മൂന്നാം വർഷ ബി.ടെക് വിദ്യാർഥി വൻഷ് ശർമ്മ (23), ബി.എ വിദ്യാർഥി മോനു (20) എന്നിവരാണ് മരിച്ചത്. സെയിൽസ്മാനായി ജോലി ചെയ്താണ് മോനു കുടുംബം നോക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ചയാണ് അപകടമുണ്ടായത്. ഇരുവരും റെയിൽവേ ട്രാക്കിൽ നിന്ന് റീൽസ് ഷൂട്ട് ചെയ്യുകയായിരുന്നു. അതിവേഗത്തിലെത്തിയ ട്രെയിൻ ഇവരെ തട്ടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. സംഭവസ്ഥലത്ത് നിന്ന് ഇരുവരുടെയും മൊബൈൽ ഫോണുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
റെയിൽവേ ട്രാക്കിൽ നിന്ന് ഫോട്ടോയും വിഡിയോയും എടുക്കാനിറങ്ങി അപകടങ്ങളിൽപ്പെടുന്നത് വ്യാപകമാവുകയാണെന്നും, ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.