ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങളിലെ പരിഷ്കരണം ആറുമാസം മുമ്പ് മുതൽ നടപ്പാക്കി തുടങ്ങിയതായും അതിന്‍റെ ഫലം കർഷകർക്ക് ഇേപ്പാൾ ലഭ്യമായി തുടങ്ങിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷക പ്രക്ഷോഭം 24ാം ദിവസത്തിലേക്ക് കടന്നതോടെയാണ് മോദിയുടെ പ്രതികരണം.
ആറുവർഷത്തിനിടെ ലോകത്തിലെ പ്രധാന നിക്ഷേപ മേഖലയായി ഇന്ത്യ മാറിയെന്നും ബിസിനസ് പരിപാടിയിൽ സംസാരിക്കവേ മോദി പറഞ്ഞു. കോവിഡ് 19ന്‍റെ പ്രതിസന്ധി ഘട്ടത്തിലും റെക്കോഡ് വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിയതായും ഇത് ലോകരാജ്യങ്ങൾ ഇന്ത്യയെ വിശ്വസിക്കുന്നതിന്‍റെ ഫലമാെണന്നും മോദി കൂട്ടിച്ചേർത്തു.
കാർഷിക നിയമ പരിഷ്കാരങ്ങൾ ആറുമാസം മുമ്പ് മുതൽ നടപ്പാക്കി തുടങ്ങി. അതിന്‍റെ ഗുണം ഇപ്പോൾ കർഷകർ അനുഭവിക്കുന്നുണ്ട്. ദിവസങ്ങളായി നടക്കുന്ന കർഷക പ്രക്ഷോഭത്തെക്കുറിച്ച് പരാമർശിക്കാതെയായിരുന്നു മോദിയുടെ പ്രതികരണം.
നേരത്തേ, കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി എന്തുചർച്ചക്കും തയാറാണെന്ന് മോദി അറിയിച്ചിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന സൂചനയാണ് ഇതിലൂടെ മോദി നൽകിയത്. എന്നാൽ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നാണ് കർഷകരുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.